Kerala
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയും സര്‍ക്കാറും കോടതി മാറ്റണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ഹരജികള്‍ വിശദമായ വാദം കേള്‍ക്കലിന് ശേഷം ഹൈക്കോടതി തള്ളുകയായിരുന്നു. തള്ളിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹരജി തള്ളിയത്.
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് സര്‍ക്കാര്‍ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ പറയുന്നത്.