Connect with us

Covid19

കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡിസിവിര്‍ ഒഴിവാക്കി ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ | ആശുപത്രിയില്‍ കഴിയുന്ന കൊവിഡ്- 19 രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ പട്ടികയില്‍ നിന്ന് റെംഡിസിവിറിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഒഴിവാക്കി. വികസ്വര രാജ്യങ്ങള്‍ ഇത് വന്‍തോതില്‍ സംഭരിച്ചിട്ടുണ്ടായിരുന്നു. ഗിലീഡ് മരുന്ന് കമ്പനിയുടെതാണ് റെംഡിസിവിര്‍.

നേരത്തേ അംഗീകരിച്ചിരുന്ന പട്ടികയില്‍ നിന്ന് റെംഡിസിവിറിനെ ഒഴിവാക്കിയതായി ഡബ്ല്യു എച്ച് ഒ പ്രതിനിധി താരിക് ജസറാവിച്ച് അറിയിച്ചു. ഡബ്ല്യു എച്ച് ഒയുടെ കൊവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന രാജ്യങ്ങള്‍ ഇനി മുതല്‍ റെംഡിസിവിര്‍ കൊവിഡ് മരുന്നായി സംഭരിക്കേണ്ടതില്ല.

ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് ഈ മരുന്ന് ഏതെങ്കിലും കമ്പനി സംഭരിച്ചു നല്‍കുന്നതായി തങ്ങള്‍ക്ക് അറിവില്ലെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു.