Connect with us

Kerala

ദേശീയ സഹിഷ്ണുതാ സമ്മേളനം 26-ന്; ഗ്രാൻഡ് മുഫ്തി കാന്തപുരം അധ്യക്ഷത വഹിക്കും

Published

|

Last Updated

കോഴിക്കോട് | ലോകത്തെ ഇസ്‌ലാമിക ആത്മീയ രംഗത്തെ ഉന്നത സ്ഥാനീയരായ ശൈഖ് മുഹ്‌യിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ) അനുസ്മരണവും ദേശീയ സഹിഷ്ണുതാ സമ്മേളനവും ഈ മാസം 26 വ്യാഴം മർകസിൽ നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ  ഇന്ത്യയിലെ പ്രമുഖരായ ഇസ്‌ലാമിക ആധ്യാത്മിക പണ്ഡിതന്മാരും  മത സാമൂഹിക നേതാക്കളും പങ്കെടുക്കും.

റബീഉൽ ആഖർ 10 ന് വൈകുന്നേരം 6.30 മുതലാണ് സമ്മേളനം നടക്കുക. ശൈഖ് ജീലാനിയുടെ അപദാനങ്ങൾ വിവരിക്കുന്ന നഅ്തുകൾ ആലപിക്കാൻ ദേശീയ രംഗത്തെ പ്രമുഖരായ സൂഫി ഗസൽ സംഘങ്ങൾ നേതൃത്വം നൽകും.പാരസ്പര വിശ്വാസവും സമാധാന സമീപനങ്ങളും വിനഷ്ടമായികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ സൂഫിസം മുന്നോട്ടു വെക്കുന്ന  സഹിഷ്ണുതാപരമായ സമീപനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കു വിനിമയം ചെയ്യുകയെന്നതാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്.

ശൈഖ് മുഹിയുദ്ധീൻ ജീലാനി മുന്നോട്ട് വെച്ച ദര്ശനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സമ്മേളനത്തിലെ പ്രഭാഷണങ്ങൾ.ഇന്ത്യയിലെ മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നയപ്രഖ്യാപന പ്രഭാഷണവും സമ്മേളനത്തിൽ നടക്കും. ഓൺലൈനിലാണ് സമ്മേളനം നടക്കുക.

Latest