Connect with us

National

നിതീഷിനെ ആര്‍ ജെ ഡി സഖ്യത്തിലേക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

Published

|

Last Updated

പാറ്റ്‌ന | ബീഹാറില്‍ എന്‍ ഡി എ സഖ്യം കേവല ഭൂരിഭക്ഷം നേടിയെങ്കിലും ബി ജെ പിക്ക് പിന്നിലായിപ്പോയ ജെ ഡി എസിനെ ആര്‍ ജെ ഡി സഖ്യത്തിലേക്ക് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. തന്റെ ട്വിറ്റര്‍ പേജ് വഴിയാണ് ദിഗ് വിജയ് സിംഗ് നിതീഷ് കുമാറിനെ സഖ്യത്്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ബി ജെ പി “അമര്‍ബെല്‍ മരം” പോലെ മറ്റു പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. അവരെ ഇനിയും വളര്‍ത്താതിരിക്കണം. താങ്കളും ലാലു ജിയും യുദ്ധത്തിലായിരുന്നു. അതിന്റെ പേരില്‍ ലാലു ജയിലില്‍ പോയി. ഇനി താങ്കള്‍ ബി ജെ പി പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തേജസ്വിക്കൊപ്പം നില്‍ക്കണമെന്നും ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു.