Connect with us

National

രാജ്യത്തെ 56 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ബിഹാറിന് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയും ഇന്നറിയാം. ഇതില്‍ മധ്യപ്രദേശില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ ഭാവി നിര്‍ണയിക്കുന്നതായിരിക്കും. എ ഐ സി സി നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബി ജെ പി പാളയത്തിലേക്ക് മാറിയപ്പോള്‍ ഒഴിവ് വന്ന 28 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് .

എല്ലാ സീറ്റുകളും തിരിച്ചുപിടിക്കാനായാല്‍ ശിവരാജ് സിംഗ് ചൗഹന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ മറിച്ചിട്ട് കോണ്‍ഗ്രസിന് ഭരണം പിടിക്കാം. എന്നാല്‍ കേവല ഭൂരിഭക്ഷം നിലനിര്‍ത്താന്‍ ബി ജെ പിക്ക് ഒമ്പത് സീറ്റുകളിലെ വിജയം മാത്രം മതിയാകും. ഉപതെരഞ്ഞെടുപ്പ് നടന്ന 28 മണ്ഡലങ്ങളില്‍ 25ഉം കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു. ഒമ്പതിലധികം സീറ്റുകള്‍ നേടാനായാല്‍ അടുത്ത ദിവസം തന്നെ മധ്യപ്രദേശില്‍ ശിവരാജ് സിംഗ് സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിക്കും.