Connect with us

Oddnews

അമേരിക്കന്‍ ആകാശത്ത് വിചിത്ര പ്രകാശം; 12 വര്‍ഷം മുമ്പത്തെ റോക്കറ്റ് എന്‍ജിന്റെതാകാമെന്ന് വിദഗ്ധര്‍

Published

|

Last Updated

ഹാവായ് | അമേരിക്കയിലെ ഹാവായ് പ്രവിശ്യയില്‍ ആകാശത്ത് കാണപ്പെട്ട വിചിത്ര വെളിച്ചം 12 വര്‍ഷം മുമ്പ് വിക്ഷേപിച്ച റോക്കറ്റ് എന്‍ജിന്റെതാകാമെന്ന് വിദഗ്ധര്‍. ശനിയാഴ്ച രാത്രിയാണ് തീവ്രവെളിച്ചം കാണപ്പെട്ടത്. 2008ല്‍ വിക്ഷേപിച്ച ചൈനീസ് റോക്കറ്റിന്റെ എന്‍ജിന്റെതാകാം ഈ പ്രകാശമെന്ന് വെയ്മിയ ഡബ്ല്യു എം കെക് ഒബ്‌സര്‍വേറ്ററിയിലെ മുഖ്യ ശാസ്ത്രജ്ഞന്‍ ജോണ്‍ ഒ മീറ പറഞ്ഞു.

റോക്കറ്റ് ബൂസ്റ്ററിന്റെ പുനഃപ്രവേശന പാതയുടെ ഭാഗമായിട്ടായിരിക്കാം പ്രകാശം പ്രത്യക്ഷമായതെന്ന് കാനഡ, ഫ്രാന്‍സ്, ഹാവായ് ടെലിസ്‌കോപ് സ്ട്രാറ്റജിക് കമ്യൂനിക്കേഷന്‍സ് ഡയറക്ടര്‍ മേരി ബേത് ലേചാക് പറഞ്ഞു. അതേസമയം, ഇക്കാര്യം 100 ശതമാനം ഉറപ്പിക്കാനുമാകില്ല.

കാരണം, റോക്കറ്റ് അവശിഷ്ടം നമ്മുടെ കൈകളില്ല. എന്നാല്‍, കണ്ട പ്രകാശത്തിന്റെ നിര പരിശോധിക്കുമ്പോള്‍ ഈയൊരു പാതയെ സംബന്ധിച്ച സൂചനയാണ് നല്‍കുന്നത്. വെനെസാറ്റ്- 1 എന്ന റോക്കറ്റ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന്റെ പാതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest