Connect with us

National

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

Published

|

Last Updated

ബെംഗളൂരു |  ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ (49) അന്തരിച്ചു. മിഡ്ഫീല്‍ഡ് മാന്ത്രികന്‍ എന്നറിയപ്പെട്ടിരുന്ന ചാപ്മാന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടി. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഐ എം വിജയനും ജോപോള്‍ അഞ്ചേരിയും രാമന്‍ വിജയനുമൊക്കെ കളിച്ച എഫ് സി കാച്ചിന്റെ സുവര്‍ണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു.

ഐ ലീഗില്‍ പ്രധാനമായും ജെ സി ടിക്കും ഈസ്റ്റ് ബംഗാളിനുമായാണ് അദ്ദേഹം ബൂട്ട്‌കെട്ടിയത്. 90-കളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. കളി നിര്‍ത്തിയശേഷം പരിശീലകനായി. 1993ല്‍ ഇറാഖ് ക്ലബ്ബായ അല്‍ സ്വാരക്കെതിരെ ഈസ്റ്റ് ബംഗാളിനെ ചാപ്മാന്‍ നേടിയ ഹാട്രിക് ഏറെ ശ്രദ്ധേയമായിരുന്നു.

 

 

---- facebook comment plugin here -----

Latest