Connect with us

Business

ജി എസ് ടി കൗണ്‍സില്‍ യോഗം നാളെ; നഷ്ടപരിഹാരം തന്നെ മുഖ്യ അജന്‍ഡ

Published

|

Last Updated

ന്യൂഡല്‍ഹി | ചരക്ക് സേവന നികുതി (ജി എസ് ടി) കൗണ്‍സില്‍ നാളെ വീണ്ടും യോഗം ചേരും. പരോക്ഷ നികുതി വരുമാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഓഹരിയില്‍ കുറവ് വന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയമാണ് നാളെയും ചര്‍ച്ച ചെയ്യുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയിലാണ് യോഗം.

സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ഈ മാസം അഞ്ചിന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 2.35 ലക്ഷം കോടി രൂപ മുഴുവനും വായ്പയെടുത്ത് കേന്ദ്രം നല്‍കണമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തറപ്പിച്ച് പറഞ്ഞിരുന്നു. ജി എസ് ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ഈ പത്ത് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

നിലവില്‍ വരുമാന നഷ്ടം പരിഹരിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. 1.1 ലക്ഷം കോടി തങ്ങള്‍ വായ്പയെടുത്ത് നല്‍കാമെന്നതാണ് ഒന്നാമത്തെത്. അല്ലെങ്കില്‍ വരുമാന നഷ്ടത്തിന്റെ ഒരു ഭാഗം നല്‍കാം. എന്നാല്‍ മുതലോ പലിശയോ കേന്ദ്രം അടക്കില്ല. അല്ലെങ്കില്‍ 2.35 ലക്ഷം കോടിയും വായ്പയെടുക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കുമെന്നതാണ് കേന്ദ്രം മുന്നോട്ടുവെച്ച രണ്ടാമത്തെ പരിഹാരം.

Latest