Connect with us

Malappuram

കുവൈത്ത് അമീർ സമ്മാനിച്ച ഫാൽക്കൺ പക്ഷിയെ നിധിപോലെ സൂക്ഷിച്ച് ഡോ. സുബൈർ മേടമ്മൽ

Published

|

Last Updated

തിരൂർ | എട്ടുവർഷം മുമ്പ് കുവൈത്ത് സന്ദർശിച്ചപ്പോൾ ഫാൽക്കൺ ഗവേഷകൻ എന്ന പരിഗണനയിൽ തനിക്ക് കുവൈത്ത് അമീർ സമ്മാനിച്ച സ്റ്റഫ് ചെയ്ത ഫാൽക്കൺ പക്ഷിയെ നിധിപോലെ കാത്തു സൂക്ഷിക്കുകയാണ് തിരൂർ സ്വദേശി ഡോ. സുബൈർ മേടമ്മൽ. ഈയടുത്ത് വിടപറഞ്ഞ അമീർ ശൈഖ് സ്വബാഹ് അൽ അഹ്‌മദ് ജാബിർ അൽ സ്വബാഹാണ് ഇത് സമ്മാനിച്ചത്. നാലു കോടി ഇന്ത്യൻ രൂപ വിലയുള്ള അപൂർവ ഇനത്തിൽപ്പെട്ട ഈ ഫാൽക്കൺ രണ്ടായിരത്തി പത്തിൽ കുവൈത്തിൽ ഒരപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് ആയിരുന്നു.

മൂല്യവും പ്രിയവും ഏറെയുള്ള വളർത്തു പക്ഷികളെ മരണാനന്തരം സ്റ്റഫ്ചെയ്തു വെക്കുക എന്നുള്ളത് അറബ് ശീലങ്ങളുടെ ഭാഗമാണ്. ഇവ കൊട്ടാരത്തിൽ മജ്‌ലിസുകളിലാണ് പ്രത്യേക സംവിധാനത്തോടെ സൂക്ഷിക്കാറുള്ളത്. കോഴിക്കോട് സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും അന്തർദേശീയ പക്ഷി ഗവേഷണകേന്ദ്രം കോർഡിനേറ്ററുമായ ഡോ. സുബൈർ മേടമ്മൽ 26 വർഷമായി ഫാൽക്കൺ പക്ഷി ഗവേഷണരംഗത്ത് പ്രവർത്തിച്ച് വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

Latest