Connect with us

Covid19

കെ സുധാകരന്‍ എം പിക്ക് കൊവിഡ്

Published

|

Last Updated

കണ്ണൂര്‍ | കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം പിയുമായ കെ സുധാകരന് കൊവിഡ്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കെ സുധാകരന്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പിയാണ് കെ സിധാകരന്‍. നേരത്തെ എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടിരുന്നു. രാജ്യത്ത് ഇതുവരെ യ 43 എം പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മന്ത്രി വിഎസ് സുനില്‍കുമാറും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.

 

 

Latest