Kerala
കൈക്കൂലി കേസില്‍ ടോമിന് ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം | കൈക്കൂലി കേസില്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്.
ഈ കേസില്‍ തെളിവില്ലെന്ന്പറഞ്ഞാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതോടൊപ്പം സമര്‍പ്പിച്ച ഓഡിയോ ടേപ്പടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ക്ക് വിശ്വാസ്യത ഇല്ലെന്നുമാണ് വിജിലന്‍സ് നിലപാട്. അതേസമയം വകുപ്പു തല അന്വേഷണം നടത്താമെന്ന ശിപാര്‍ശയും വിജിലന്‍സ് നല്‍കുന്നുണ്ട്.
---- facebook comment plugin here -----