Connect with us

Ongoing News

ഇമേജ് ക്യാപ്ഷനില്‍ ലിങ്ക് കൊടുക്കാനുള്ള സംവിധാനവുമായി ഇന്‍സ്റ്റഗ്രാം; പണം കൊടുക്കേണ്ടി വരും

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇന്‍സ്റ്റഗ്രാമില്‍ ഇനിമുതല്‍ ഇമേജ് ക്യാപ്ഷനില്‍ ക്ലിക്ക് ചെയ്യാന്‍ സാധിക്കുന്ന ലിങ്കുകള്‍ ചേര്‍ക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. പക്ഷേ ഇതിന് പണം നല്‍കേണ്ടി വരും. രണ്ട് ഡോളര്‍ (ഏകദേശം 147 രൂപ) ആയിരിക്കും ഫീസ്.

ഇതിനായി ഇന്‍സ്റ്റഗ്രാമിന്റെ ഉടമയായ ഫേസ്ബുക്ക് പേറ്റന്റ് ആപ്പ് ഇറക്കിയിട്ടുണ്ട്. ഉപയോക്താവ് ക്യാപ്ഷനില്‍ ലിങ്ക് ചേര്‍ക്കുമ്പോള്‍ ഒരു പോപ്അപ് പ്രത്യക്ഷപ്പെടുകയും പണം അടച്ച് ക്ലിക്ക് ചെയ്യാവുന്ന യു ആര്‍ എല്‍ ആക്കാന്‍ ഉദ്ദേശിക്കുന്നുവോ എന്ന് ചോദിക്കുകയും ചെയ്യും. നിലവില്‍ ക്യാപ്ഷനില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ സാധിക്കില്ല.

പല ഉപയോക്താക്കളും ഇന്‍സ്റ്റഗ്രാമിന്റെ പോരായ്മയായി ഇതിനെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം എട്ടിനാണ് ഫേസ്ബുക്ക് ഈ സൗകര്യം ചേര്‍ത്ത് പേറ്റന്റ് ആപ്പ് പുറത്തിറക്കിയത്. നിലവിലെ ഫീസ് അടിസ്ഥാന വിലയാണെന്നും ഉപയോക്താക്കള്‍ക്ക് അനുസൃതമായി മാറ്റം വരാമെന്നും ഫേസ്ബുക്ക് അറിയിച്ചു.