Connect with us

Techno

പബ്‌ജിക്ക് പകരം ഫൗ- ജി വരുന്നു

Published

|

Last Updated

ന്യൂഡൽഹി | ജനപ്രിയ വീഡിയോ ഗെയിമായ പബ്ജി അടക്കമുള്ള 118 ചൈനീസ് മൊബൈൽ ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐ ടി മന്ത്രാലയം നിരോധിച്ചത്. അതിർത്തിയിൽ സ്ഥിതിഗതികൾ സങ്കീർണമായ സാഹചര്യത്തിലായിരുന്നു തീരുമാനം.

ഇപ്പോൾ, പബ്ജിക്ക് പകരം പുതിയൊരു മൾട്ടി പ്ലയർ ഗെയിം അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഫൗ- ജി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിമിന്റെ വരവ്.

വാർ ഗെയിമായി അവതരിപ്പിച്ച ഗെയിമിലൂടെ ഇന്ത്യൻ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് പറയുക. 20 ശതമാനം വരുമാനം കേന്ദ്ര സർക്കാറിന്റെ ഭാരത് കാ വീർ ട്രസ്റ്റിലേക്ക് നൽകും.