Connect with us

Business

ഫ്ളിപ്കാര്‍ട്ടില്‍ ഇനി മൊത്തക്കച്ചവടവും

Published

|

Last Updated

ബെംഗളൂരു | രാജ്യത്ത് ഓണ്‍ലൈന്‍ മൊത്തക്കച്ചവടം ആരംഭിച്ച് ഫ്ളിപ്കാര്‍ട്ട്. പലചരക്ക് കടകള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമാകും മൊത്തക്കച്ചവട സേവനം നല്‍കുക. രാജ്യത്തെ ഇ-വാണിജ്യ രംഗത്തുള്ള പ്രധാന എതിരാളിയായ ആമസോണിന് കടുത്ത മത്സരമുയര്‍ത്തുന്നതാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ടിന്റെ ഈ സംരംഭം.

സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ആയി Flipkart Wholesale ലഭിക്കും. ബെംഗളൂരു, ഗുരുഗ്രാം, ഡല്‍ഹി എന്നീ നഗരങ്ങളിലാണ് നിലവില്‍ മൊത്തക്കച്ചവട സേവനം ലഭ്യമാകുക. ഈ വര്‍ഷം അവസാനത്തോടെ 20 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.

മാത്രമല്ല, ഈ വര്‍ഷം അവസാനത്തോടെ ഹൈപര്‍മാര്‍ക്കറ്റുകള്‍ക്കും മൊത്തക്കച്ചവട സേവനങ്ങള്‍ നല്‍കും. രണ്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം ഉത്പന്നങ്ങള്‍ ലിസ്റ്റ് ചെയ്യുമെന്നാണ് ഫ്ളിപ്കാര്‍ട്ട് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 50 ബ്രാന്‍ഡുകളും 250 പ്രാദേശിക ഉത്പന്ന നിര്‍മാതാക്കളും ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Latest