Covid19
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,140 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 1,059 പേര്‍ക്ക് രോഗം
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,140 പേര്‍ക്ക്. ഇവരില്‍ 14 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം- 227, മലപ്പുറം- 191, എറണാകുളം- 161, കോഴിക്കോട്- 155, തൃശൂര്‍- 133, കണ്ണൂര്‍- 77, കോട്ടയം- 62, പാലക്കാട്- 42, ആലപ്പുഴ- 32, കൊല്ലം- 25, കാസര്‍കോട്- 15, പത്തനംതിട്ട- 12, വയനാട്- 8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
നാലു മരണങ്ങളും ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 22ന് മരിച്ച എറണാകുളം രാജഗിരി സ്വദേശി എന്‍ വി ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍കോട് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണപ്പെട്ട കാസര്‍കോട് രാവണേശ്വരം സ്വദേശി കെ രമേശന് (45), ആഗസ്റ്റ് 26ന് മരിച്ച തിരുവനന്തപുരം എല്ലുവിള സ്വദേശി സോമന് (67) എന്നിവരുടെ സാമ്പിള്‍ ഫലമാണ് പോസിറ്റിവായത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.
തിരുവനന്തപുരം- 221, മലപ്പുറം- 186, കോഴിക്കോട്- 144, എറണാകുളം- 143, തൃശൂര്‍- 121, കോട്ടയം- 61, കണ്ണൂര്‍- 59, പാലക്കാട്- 40, ആലപ്പുഴ- 31, കൊല്ലം- 21, കാസര്‍കോട്- 15, പത്തനംതിട്ട- 11, വയനാട്- 6 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍- 6, തൃശൂര്‍- 5, തിരുവനന്തപുരം, എറണാകുളം- 2 വീതം കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട്- ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകരാണ് രോഗബാധിതരായത്.
എറണാകുളം ജില്ലയിലെ 9 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി എസ് സി ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം- 394, കൊല്ലം- 67, പത്തനംതിട്ട- 78, ആലപ്പുഴ- 302, കോട്ടയം- 115, ഇടുക്കി- 14, എറണാകുളം- 134, തൃശൂര്‍- 120, പാലക്കാട്- 153, മലപ്പുറം- 286, കോഴിക്കോട്- 240, വയനാട്- 24, കണ്ണൂര്‍- 97, കാസര്‍കോട്- 87 എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്. 22,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,653 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,96,582 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,77,488 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,094 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,466 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,97,042 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,78,270 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.