Connect with us

Business

ഇന്ത്യയില്‍ ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ അടുത്ത മാസം

Published

|

Last Updated

ബെംഗളൂരു | അടുത്ത മാസം ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറക്കാന്‍ ആപ്പിള്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള മൂന്നാം കക്ഷി കമ്പനികള്‍ മുഖേനയാണ് ആപ്പിളിന്റെ ഉത്പന്നങ്ങള്‍ നിലവില്‍ രാജ്യത്ത് ഓണ്‍ലൈനിലൂടെ വില്‍ക്കുന്നത്.

രാജ്യത്ത് കൂടുതല്‍ ചെലവഴിക്കലുണ്ടാകുന്ന ഉത്സവ സീസണായ ദീപാവലി സമയത്താകും ആപ്പിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ പ്രവര്‍ത്തനക്ഷമമാകുക. 2021ല്‍ ആദ്യ ഇന്ത്യന്‍ റീടെയില്‍ സ്റ്റോര്‍ തുറക്കുമെന്നാണ് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് നേരത്തേ പറഞ്ഞിരുന്നത്.

നൂറുകോടിയിലേറെ ഇന്റര്‍നെറ്റ് വരിക്കാരുള്ള ഇന്ത്യ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കു എന്നും വിശ്വസ്ത കമ്പോളമാണ്. മാത്രമല്ല, ഫോണുകള്‍ നിര്‍മിക്കാനുള്ള ചെലവും ഇവിടെ കുറവാണ്. ഐഫോണ്‍11, എസ് ഇ 2020 തുടങ്ങിയ മോഡലുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്യുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഫോക്‌സ്‌കോണ്‍, വിസ്ട്രണ്‍ പ്ലാന്റുകളില്‍ വെച്ചാണ് ഇവ അസംബ്ള്‍ ചെയ്യുന്നത്.

Latest