First Gear
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡല്‍ഹി | അര്‍ബന്‍ ക്രൂസറിന്റെ ബുക്കിംഗ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആരംഭിച്ചു. 11000 രൂപക്ക് ഈ സബ് കോംപാക്ട് എസ് യു വി ബുക്ക് ചെയ്യാം. ഉത്സവ കാലത്ത് വാഹനം പുറത്തിറക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.
ടോര്‍ക്ക് അസിസ്റ്റ്, റീജനറേറ്റീവ് ബ്രേകിംഗ്, ഐഡ്ല്‍ സ്റ്റാര്‍ട്ട്/ സ്‌റ്റോപ് തുടങ്ങിയവയാണ് സവിശേഷതകള്‍. ഏറെ കാത്തിരുന്ന പ്രവേശനമാണ് അര്‍ബന്‍ ക്രൂസറിന്റെത്. ടൊയോട്ടയുടെ മാരുതി ബ്രെസ്സ എന്നാണ് വാഹന വിപണിയിലുള്ളവര്‍ അര്‍ബന്‍ ക്രൂസറിനെ വിശേഷിപ്പിക്കുന്നത്. അതേസമയം, ബ്രെസ്സയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ടാകും. സ്‌റ്റൈലിഷ് പുറംഭാഗം തന്നെയാകും ക്രൂസറിന്റെത്.
ബംബര്‍, ഗ്രില്ലെ, ലൈറ്റ് തുടങ്ങിയവയൊക്കെ പരിഷ്‌കരിച്ചെങ്കിലും ഷീറ്റ് മെറ്റലില്‍ മാറ്റമുണ്ടാകില്ല. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാകും. മാന്വലില്‍ 5 ഗിയര്‍ മോഡലും ഓട്ടോമാറ്റിക്കില്‍ 4 ഗിയര്‍ മോഡലുമാണുണ്ടാകുക.