Connect with us

Techno

കൈനിറയെ ഫോണുകളുമായി നോക്കിയ

Published

|

Last Updated

ന്യൂയോര്‍ക്ക് | ഈ വര്‍ഷം ആറ് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാന്‍ നോക്കിയ. നോക്കിയ 9.3 പ്യുവര്‍വ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 എന്നിവ ഈ വര്‍ഷം അവസാനപാദത്തിലും നോക്കിയ 8.3 5ജി ഈ മാസവും നോക്കിയ 2.4, നോക്കിയ 3.4 എന്നിവ അടുത്ത മാസവും പുറത്തിറങ്ങും.

നോക്കിയ 9.3 പ്യുവര്‍വ്യൂ, നോക്കിയ 7.3 5ജി, നോക്കിയ 6.3 എന്നിവ നിര്‍മാണഘട്ടത്തിലാണ്. വമ്പന്‍ പരിപാടിയില്‍ ഇവ പുറത്തിറക്കാനാണ് നോക്കിയ ലക്ഷ്യമിടുന്നത്. ബജറ്റ് ഫോണുകളായാണ് 7.3, 6.3 എന്നിവ വിപണിയില്‍ ഇറക്കുന്നത്.

ഈ മാസം അവസാനം ഇറങ്ങുന്ന 8.3 5ജി മാര്‍ച്ചില്‍ ഇറക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കൊവിഡ്- 19 കാരണം കാലതാമസം നേരിട്ടു. തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമായിരിക്കും ഇവ ഇറങ്ങുക. കമ്പനിയുടെ അടുത്ത ഫ്ളാഗ്ഷിപ് മോഡലായാണ് നോക്കിയ 9.3 പ്യുവര്‍വ്യൂ ഇറങ്ങുക.

---- facebook comment plugin here -----

Latest