Connect with us

Techno

ടിക്ടോക്ക് മാതൃകയില്‍ ഹ്രസ്വ വീഡിയോകള്‍ പരീക്ഷിച്ച് ഫേസ്ബുക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | പല രാജ്യങ്ങളിലും നിരോധന ഭീഷണിയിലുള്ള ടിക്ടോക്കിന്റെ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് ഹ്രസ്വ വീഡിയോകള്‍ പരീക്ഷിച്ച് ഫേസ്ബുക്ക്. ടിക്ടോക്കില്‍ ഉള്ളത് പോലെ, ന്യൂസ് ഫീഡിന്റെ മധ്യത്തിലായി മുകളിലേക്ക് സൈ്വപ് ചെയ്യുന്ന രീതിയിലായിരിക്കും പുതിയ ഫീച്ചര്‍ ഫേസ്ബുക്കില്‍ ഉണ്ടാകുക.

ഈയടുത്ത് ടിക്ടോക്കിന്റെ ജനകീയതക്ക് മറുപടിയെന്നോണം ഇന്‍സ്റ്റഗ്രാം റീല്‍സ് ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. സമാന ഫീച്ചര്‍ ഫേസ്ബുക്കിലും ഉള്‍പ്പെടുത്താനാണ് നീക്കം. ഫേസ്ബുക്കിന്റെ പുതിയ വേര്‍ഷനില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.

അടുത്ത വീഡിയോക്ക് വേണ്ടി സൈ്വപ് അപ് സ്‌ക്രോള്‍ ചെയ്യുന്ന രീതിയിലായിരിക്കും ഫേസ്ബുക്കിലും ഈ ഫീച്ചറുണ്ടാകുക. ടിക്ടോക്ക് ഇന്ത്യയില്‍ നിരോധിച്ച പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന്റെ ഈ നീക്കം. അമേരിക്കയിലും ടിക്ടോക്ക് നിരോധന ഭീഷണിയിലാണ്.