Kerala
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ് ഐക്ക് കൊവിഡ്; മുപ്പതോളം പോലീസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട് | തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മുപ്പതോളം പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.
മറ്റു സ്ഥലങ്ങളില്‍നിന്ന് പോലീസുകാരെ ഇവിടേക്ക് അധിക ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതിനിടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് ഓഫീസും അടച്ചു.
---- facebook comment plugin here -----