Connect with us

Techno

പത്താം വാര്‍ഷിക ദിനത്തില്‍ കിടിലന്‍ ഫീച്ചറുകളുമായി ഷവോമിയുടെ പുതിയ ഫോണ്‍

Published

|

Last Updated

ബീജിംഗ് | ഷവോമിയുടെ എംഐ 10 സീരീസിലെ എംഐ 10 അള്‍ട്ര എന്ന ഫോണ്‍ ഇറങ്ങി. കമ്പനിയുടെ പത്താം വാര്‍ഷിക ദിനത്തിലാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. ക്യാമറയാണ് പുതിയ ഫോണിന്റെ എടുത്തുപറയത്തക്ക സവിശേഷത.

എംഐ10 അള്‍ട്രയുടെ വില ഏകദേശം 57,000 രൂപ (5299 ചൈനീസ് യുവാന്‍) വരും. 8 ജിബി+128 ജിബി മോഡലിനാണ് ഈ വില. 8ജിബി+256 ജിബിക്ക് 60,100 രൂപയാകും. 16 ജിബി+512 ജിബിക്ക് 75,200 രൂപയും 12ജിബി+256 ജിബിക്ക് 64,400 രൂപയുമാണ് വില.

ഒബ്‌സിഡിയന്‍ ബ്ലാക്, മെര്‍കുറി സില്‍വര്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ ഈ മാസം 16ന് ചൈനീസ് വിപണികളില്‍ വില്‍പ്പനക്കെത്തും. അന്താരാഷ്ട്ര വിപണന സമയം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

48 മെഗാപിക്‌സല്‍ മെയ്ന്‍ ക്യാമറയാണ് പ്രത്യേകത. മറ്റ് മൂന്ന് ക്യാമറകള്‍ കൂടി ബാക്കിലുണ്ടാകും. 20 മെഗാപിക്‌സല്‍ അള്‍ട്ര വൈഡ് ആംഗിള്‍ ഷൂട്ടര്‍, 12 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ക്യാമറ, 120എക്‌സ് അള്‍ട്രാ സൂമോടുകൂടിയ ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവയാണവ. ഓട്ടോ ഫോക്കസ്, ഫ്ളിക്കര്‍ സെന്‍സര്‍ എന്നിവയുമുണ്ട്. 20 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറാണ് മുന്‍ഭാഗത്തെ ക്യാമറ.

Latest