Covid19
102 ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
വെല്ലിംഗ്ടൺ| ന്യൂസിലാൻഡിൽ 102 ദിവസത്തിന് ശേഷം ഇന്ന് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് ഓക്ക്ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു. രോഗബാധിതരായവരുടെ സമ്പർക്ക ഉറവിടം കണ്ടെത്താനായിട്ടില്ല. പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലാൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാവരോടും വീടുകളിൽ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.
22 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ കൊവിഡ് ബാധിച്ച് ഇതുവരെ 22 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക വ്യാപന സാധ്യത പൂർണമായും ഇല്ലാതാക്കിയ ന്യൂസിലാൻഡ് മാതൃകയെ ലോകാരോഗ്യസംഘടന വരെ പ്രശംസിച്ചിരുന്നു.
---- facebook comment plugin here -----