Connect with us

Ongoing News

ഇനിയുണ്ടാകില്ല തോഷിബയുടെ ലാപ്‌ടോപും പി സിയും

Published

|

Last Updated

തോഷിബയുടെ ആദ്യ ലാപ്ടോപ്

ടോക്യോ | പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഡൈനാബുക്കിലെ അവസാന ഓഹരിയും ജപ്പാന്‍ ഭീമന്‍ തോഷിബ വിറ്റു. ഇതോടെ, പി സിയും ലാപ്‌ടോപും നിര്‍മിക്കുന്നതില്‍ ഇനി തോഷിബക്ക് ബന്ധമുണ്ടാകില്ല.

2018ല്‍ തോഷിബയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടിംഗ് കമ്പനിയിലെ 80 ശതമാനം ഓഹരി വിറ്റിരുന്നു. ഇപ്പോള്‍ ബാക്കിയുള്ള ഓഹരികള്‍ കൂടി വിറ്റിരിക്കുകയാണെന്ന് തോഷിബ അറിയിച്ചു.

തോഷിബയുടെ ആദ്യ ലാപ്‌ടോപ് 1985ലാണ് ഇറങ്ങിയത്. ടി1100 എന്നായിരുന്നു ഇതിന്റെ പേര്. നാല് കിലോഗ്രാം ആയിരുന്നു ഭാരം. 3.5 ഇഞ്ച് ഫ്‌ളോപ്പി ഡിസ്‌കോടെയായിരുന്നു പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ മാത്രമാണ് ഈ ലാപ്‌ടോപ് ഇറങ്ങിയിരുന്നത്.

2011ല്‍ 17 ദശലക്ഷം പി സികള്‍ വിറ്റ തോഷിബ 2017 ആയപ്പോഴേക്കും ഇത് വെറും 19 ലക്ഷത്തിലേക്ക് കൂപ്പുകുത്തി. 2015ല്‍ 318 മില്യന്‍ ഡോളറായിരുന്നു നഷ്ടം.

Latest