Connect with us

Covid19

കൊവിഡ് രോഗവ്യാപനം വർധിക്കുന്പോൾ മോദി സർക്കാറിനെ കാണാനില്ലെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്ത് കൊറോണവൈറസ് കേസുകൾ 20 ലക്ഷം മറിടകടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രോഗികളുടെ എണ്ണം 19 ലക്ഷം കടന്ന ജൂലൈ 17ന് താൻ നൽകിയ മുന്നറിയിപ്പ് ഓർമിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. രോഗവ്യാപനം അനിയന്ത്രിതമായി ഉയരുന്പോൾ മോദി സർക്കാറിനെ കാണാനില്ലെന്ന് രാഹുൽ വിമർശിച്ചു. പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം കാണിക്കുന്ന ഉദാസീനതയും ട്വീറ്റിൽ പറയുന്നുണ്ട്.

ആഗസ്റ്റ് 10 ആകുമ്പോഴേക്കും രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷമാകുമെന്ന് രാഹുൽ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗ വ്യാപനം തടയാൻ സർക്കാർ വിവേകപൂർവമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് 10 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത് 20 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഇന്നലെ വൈകീട്ടോടെ 20 ലക്ഷം കടന്നത്.

---- facebook comment plugin here -----

Latest