Connect with us

National

ഷീന ബോറ വധക്കേസ്: മുഖ്യ പ്രതി ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Published

|

Last Updated

മുംബൈ | ഷീന ബോറ വധക്കേസിലെ മുഖ്യ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക സി ബി ഐ കോടതി തള്ളി. ജഡ്ജി ജെ സി ജഗ്ദലെയാണ് ജാമ്യം നിഷേധിച്ചത്. പ്രോസിക്യൂഷന്‍ സാക്ഷികളെ ഇന്ദ്രാണി സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്. നേരത്തെ ആരോഗ്യ പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല തവണ ഇന്ദ്രാണി ജാമ്യ ഹരജികള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളപ്പെടുകയായിരുന്നു.

കേസിലെ പ്രധാന സാക്ഷികളില്‍ പെട്ട, പ്രതി പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുല്‍ മുഖര്‍ജി, ഇന്ദ്രാണിയുടെ മകള്‍ വിധി, മുന്‍ ഭര്‍ത്താവും കേസിലെ കൂട്ടു പ്രതിയുമായ സഞ്ജീവ് ഖന്ന എന്നിവരെ വിചാരണ ചെയ്യാനിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “പ്രതി ധനാഢ്യയും സ്വാധീനവുമുള്ള വ്യക്തിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിനാല്‍ത്തന്നെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയേറെയാണ്.”- കോടതി പറഞ്ഞു.

പ്രോസിക്യൂഷന്‍ കേസ് വ്യാജവും അടിസ്ഥാന രഹിതവുമാണെന്നും അതു തെളിയിക്കാനുള്ള 120 ഓളം രേഖകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ജാമ്യാപേക്ഷയില്‍ ഇന്ദ്രാണി പറഞ്ഞിരുന്നത്. കുറ്റകൃത്യം സ്ഥാപിക്കാന്‍ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഇന്ദ്രാണി പറഞ്ഞു. അന്വേഷണത്തിന്റെ വിശ്വാസ്യതയെയും നിയമസാധുതയെയും അവര്‍ ചോദ്യം ചെയ്യുകയും ചെയ്തു.

Latest