Connect with us

National

പഞ്ചാബിലെ വിഷമദ്യ ദുരന്തം: മരണസംഖ്യ 86 ആയി

Published

|

Last Updated

ചത്തീസ്ഗഡ്| പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തെ തുടര്‍ന്ന് ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

വിഷം കലര്‍ന്ന മദ്യം കുടിച്ച 48 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. സംഭവത്തില്‍ 25 പേര്‍ അറസ്റ്റിലായി. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

അതേസമയം സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ വിഷമദ്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും നേതാക്കള്‍ക്കും എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യാജമദ്യ കച്ചവടമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും മജ്സ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്നും ബാദല്‍ പറഞ്ഞു.

33 പേര്‍ തരന്‍ ജില്ലയിലും 12 പേര്‍ അമൃത്സറിലും 11 പേര്‍ ഗുരദാസ്പൂരിലുമാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ജില്ലകളിലായി 100 ഇടങ്ങളില്‍ പോലീസ്് റെയ്ഡ് നടത്തി. റെയ്ഡില്‍ വിഷമദ്യം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest