Connect with us

Alappuzha

ആലപ്പുഴയില്‍ മരിച്ച സ്ത്രീയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്

Published

|

Last Updated

ആലപ്പുഴ | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദയുടെ പരിശോധനാ ഫലം പോസിറ്റീവായി. 76 വയസ്സായിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ കഴിയവെയായിരുന്നു ശാരദയുടെ മരണം. ഇവരുടെ മകനും മരുമകള്‍ക്കും ചെറുമകള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശാരദയുടെ സാംപിള്‍ പരിശോധന നടത്തിയത്.

ചെല്ലാനത്ത് പോയി മത്സ്യം എടുത്ത് വില്‍പന നടത്തുന്നയാളാണ് ശാരദയുടെ മകന്‍.

---- facebook comment plugin here -----

Latest