Connect with us

Covid19

കൊല്ലത്ത് നാളെ മുതൽ ഗതാഗത നിയന്ത്രണം

Published

|

Last Updated

കൊല്ലം| സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ കൊല്ലത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
ജില്ലയിലെ നാളെ മുതൽ ഗതാഗത നിയന്ത്രണം നടപ്പാക്കും.
ഒറ്റയക്ക നമ്പർ ഉള്ള സ്വകാര്യ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസം മാത്രമേ നിരത്തിലിറങ്ങാൻ സാധിക്കൂ. ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങൾ ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ നിരത്തിലിറങ്ങാം. നാളെ രാവിലെ ആറു മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.
അതേസയമം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലുള്‍പ്പെടെയുള്ള അവശ്യ സേവന വിഭാഗത്തില്‍പ്പെട്ടവരുടെയും സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
കൊല്ലത്ത് ഇന്നലെ 80 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രോഗബാധിതരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

Latest