Connect with us

Ongoing News

കെ എം ബഷീർ അവാർഡ്: എൻട്രികൾ 25 വരെ

Published

|

Last Updated

തിരുവനന്തപുരം | വാഹനാപകടത്തിൽ കൊല്ലപ്പെട്ട കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏർപ്പെടുത്തിയ കെ എം ബഷീർ സ്മാരക പുരസ്‌കാരത്തിന് എൻട്രികൾ സമർപ്പിക്കാനുള്ള സമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ മാസം 25 വരെ ദീർഘിപ്പിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

മലയാള പത്രങ്ങളിൽ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയിൽ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിക്കുക. കേരള പ്രസ് അക്കാദമി ചെയർമാൻ ആർ എസ് ബാബു, മുതിർന്ന പത്രപ്രവർത്തകരായ ജേക്കബ് ജോർജ്, ജി ശേഖരൻ നായർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിർണയം നടത്തുക.

എൻട്രികൾ കൺവീനർ, കെ എം ബഷീർ സ്മാരക അവാർഡ് സമിതി, സിറാജ് ദിനപത്രം, ഈസ്റ്റ് നടക്കാവ്, കോഴിക്കോട്, ഇ മെയിൽ, kmbaward2020@gmail.com, hrdcalicut7@gmail.com എന്ന വിലാസത്തിലാണ് അയക്കേണ്ടത്. ബഷീറിന്റെ ഒന്നാം ചരമ വാർഷികമായ ആഗസ്റ്റ് മൂന്നിന് അവാർഡ് പ്രഖ്യാപിക്കും.

---- facebook comment plugin here -----

Latest