Connect with us

Kerala

പതിനാലുകാരനെ വാഴയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി

Published

|

Last Updated

കൊച്ചി | കൊല്ലം ഏരൂരില്‍ 14 വയസുകാരനെ വാഴയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാഴ്ചക്കുള്ളി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ഹൈകോടതി ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്.

അതേ സമയം സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. കുടുംബത്തിന് വേണ്ടി പൊതു പ്രവര്‍ത്തകന്‍ വിപിന്‍ കൃഷ്ണനാണ് കമ്മീഷനെ സമീപിച്ചത്. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടാണ് മാതാവ് കോടതിയില്‍ ഹരജി നല്‍കിയത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 19 നാണ് കൊല്ലം ജില്ലയിലെ ഏരൂരില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിജീഷ് ബാബു എന്ന 14 കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണങ്ങിയ വാഴ ഇലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം. കുട്ടി വാഴത്തണ്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ഏലൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. കുട്ടിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെങ്കിലും തൂങ്ങിമരണം എന്ന് കാണിച്ച് പോലീസ് കേസ് അവസാനിപ്പിച്ചിരുന്നു

Latest