Connect with us

Kerala

ബ്ലാക്ക്‌മെയില്‍ തട്ടിപ്പിന് സ്ത്രീകളും; ഷംന കാസിമിനോട് ഫോണില്‍ സംസാരിച്ചത് മുഖ്യപ്രതിയുടെ ഭാര്യയെന്ന് പോലീസ്

Published

|

Last Updated

കൊച്ചി | നടി ഷംന കാസിമിനെ ബ്ലാക്‌മെയിലിംഗ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരുന്നതായി കണ്ടെത്തല്‍. വരന്റെ ഉമ്മയായി ഷംന കാസിമിനെ ഫോണ്‍ വിളിച്ചത് മുഖ്യ പ്രതികളിലൊരാളുടെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഷംന കാസിമും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭഷണത്തിന്റെ രേഖകള്‍ പിടിച്ചെടുത്തതായി ഐ ജി വിജയ് സാഖറെ വ്യക്തമാക്കി

വിവാഹ തട്ടിപ്പിനായി ഷംനയെയും കുടുംബത്തെയും വിശ്വസിപ്പിക്കാനാണ് പ്രതികള്‍ സ്ത്രീകളെ ഉപയോഗിച്ചത്. നിലവില്‍ അറസ്റ്റിലുള്ള മുഖ്യ പ്രതികളില്‍ ഒരാളുടെ ഭാര്യയാണ് ഷംന കാസിമിനെ നിരന്തരം ഫോണ്‍ വിളിച്ചത്. വരനായി അഭിനയിച്ച അന്‍വര്‍ അലിയുടെ ഉമ്മ സഹ്‌റ എന്ന വ്യാജ പേരിലായിരുന്നു ഫോണ്‍ സംഭഷണം. വ്യാജ പേരില്‍ ഇവരും തട്ടിപ്പിന് കൂട്ടുനിന്നു

ഫിദ എന്ന പേരില്‍ ഒരു കുട്ടിയെയും ഷംന കാസിമിന് പരിചയപ്പെടുത്തിയിരുന്നു. ഷംന കാസിം അന്‍വര്‍ അലിക്കായി അയച്ച മെസേജുകള്‍ക്ക് പ്രതികളെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ഒരുമിച്ചിരുന്നായിരുന്നു ഇവരുടെ ഫോണ്‍ സംഭഷണവും വാട്‌സ് ആപ് ചാറ്റുകളും. ഈ രേഖകളെല്ലാം പ്രതികളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Latest