Connect with us

Covid19

ലോകത്തെ കൊവിഡ് മരണം അഞ്ചേകാല്‍ ലക്ഷത്തിലേക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് |  കൊവിഡ് മഹാമാരിയുടെ സംഹാര താണ്ഡവും ലോകത്ത് തുടരുന്നു. ഇതിനകം 10559000 പേര്‍ വൈറസിന്റെ പിടിയിലായി. 512900 പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. അമേരിക്കയിലും ബ്രസീലിലും പ്രതിസന്ധിക്ക് ഒരു കുറവുമല്ല. ദിനേന 30000ത്തിന് മുകളില്‍ കേസുകളാണ് രണ്ട് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 37,963 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ബ്രസീലില്‍ മുപ്പത്തിയൊന്നായിരത്തിലധികമാളുകള്‍ക്കും രോഗം ബാധിച്ചു. 1200ല്‍ അധികമാളുകള്‍ 24 മണിക്കൂറിനിടെ ബ്രസീലില്‍ മരിച്ചു. അമേരിക്കയില്‍ 639 പേരാണ് മരിച്ചത്.
അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 27,27,061ഉം മരണം 130106ലുമെത്തി. ബ്രസീലില്‍ ഇതിനകം 14,08,485 പേരാണ് വൈറസിന്റെ പിടിയിലായത്. ബ്രസീലില്‍ 59656 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ 9,320, ബ്രിട്ടനില്‍ 43,730, സ്‌പെയില്‍ 28,355 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു,

മെക്‌സിക്കോയിലും പാക്കിസ്ഥാനിലും തുര്‍ക്കിയിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മെക്‌സിക്കോയില്‍ 2,20,657 പേര്‍ക്കും, പാക്കിസ്ഥാനില്‍ 2,09,337 പേര്‍ക്കും തുര്‍ക്കിയില്‍ 2,00,412 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.