Connect with us

Covid19

തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 2500 ല്‍ അധികം പേര്‍ക്ക് കൊവിഡ്; 24 മണിക്കൂറിനിടെ 39 മരണം

Published

|

Last Updated

ചെന്നൈ | ചൊവ്വാഴ്ച 2516 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 64,603 ആയി. 24 മണിക്കൂറിനിടെ 39 പേര്‍ രോഗബാധയില്‍ മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 833 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു

ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ പത്തുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ നാലുപേര്‍ക്കും, റോഡ് മാര്‍ഗവും തീവണ്ടിയിലും എത്തിയ 24 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12 വയസിന് താഴെ പ്രായമുള്ള 3188 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1227 പേര്‍ ചൊവ്വാഴ്ച രോഗമുക്തരായി ആശുപത്രിവിട്ടു. ഇതോടെ തമിഴ്നാട്ടില്‍ ആകെ രോഗമുക്തരുടെ എണ്ണം 35,339 ആയി. 28,428 ആണ് ആക്ടീവ് കേസുകള്‍.

തലസ്ഥാനമായ ചെന്നൈയില്‍ വൈറസ് വ്യാപനം അതിരൂക്ഷമാണ്. 1380 പേര്‍ക്ക് ചെന്നൈയില്‍ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 44,203 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. സമീപ ജില്ലകളായ ചെങ്കല്‍പേട്ടില്‍ 146 പേര്‍ക്കും, തിരുവള്ളൂരില്‍ 156 പേര്‍ക്കും, കാഞ്ചീപുരത്ത് 59 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ടായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ന്. 2500 ലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും

---- facebook comment plugin here -----

Latest