Connect with us

National

ഇന്ത്യ- ചൈന സൈനികതലയോഗം ഇന്ന്; ഗാൽവൻ താഴ്‌വരയിലെ സംഘർഷം ചർച്ചയാകും

Published

|

Last Updated

ന്യൂഡൽഹി | ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് കിഴക്കൻ ലഡാക്കിലെ ചൈനീസ് അതിർത്തിയായ ചുഷുലിലെ മോൾഡോയിൽ ഇന്ത്യ- ചൈന സൈനികതലയോഗം നടക്കും. ഗാൽവാനിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

അവസാനമായി ഇന്ത്യ- ചൈന കൂടിക്കാഴ്ച നടന്നത് ഈ മാസം ആറിന് ആയിരുന്നു. അന്ന് ആഴ്ചകളോളം നീണ്ട സംഘർഷങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടയിൽ സൈന്യത്തെ തിരിച്ചു വിളിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. അതിനു ശേഷം, ഒരു ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 15നാണ് ഗാൽവൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഘർഷം നടക്കുന്നത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ചൈനയുടെ ആക്രമണത്തിൽ 76 പേർക്ക് പരുക്കേറ്റു. 45ഓളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധ മേധാവി ബിപിൻ റാവത്തും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും ചേർന്ന് ഇന്നലെ നടത്തിയ ചർച്ചയിൽ സൈന്യം ചൈനീസ് അതിർത്തിയിലെ നയങ്ങളിൽ മാറ്റം കൊണ്ടു വരാൻ തീരുമാനിച്ചിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം തോക്കുകൾ ഉപയോഗിക്കുന്നതിന് ഫീൽഡ് കമാൻഡർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

“ഇന്ത്യക്ക് സമാധാനം വേണം, പക്ഷേ ചൈനക്കാർ പ്രകോപിപ്പിച്ചാൽ തീർച്ചയായും പ്രതികാരം ചെയ്യെമെന്ന് യോഗത്തിന് ശേഷമ അവർ അറിയിച്ചു.
അത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ കരസേനക്ക് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.

Latest