Connect with us

National

രാഷ്ട്രീയ തീരുമാനത്തിന് നില്‍ക്കേണ്ട; ചൈനീസ് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സേനക്ക്‌ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി |  അതിര്‍ത്തിയില്‍ സംഘര്‍ഷം ലക്ഷ്യമിട്ട് ചൈന എന്ത് പ്രകോപനം സൃഷ്ടിച്ചാലും ഉടന്‍ തിരിച്ചടി നല്‍കാന് സേനകള്‍ക്ക് പ്രതിരോധ വകുപ്പിന്റെ നിര്‍ദേശം. രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ടെന്നും ഉടന്‍ മറുപടി നല്‍കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കര-നാവിക-വ്യോമ സേനാ മേധാവികളും പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്‌നാഥ് സിംഗ് നാളെ റഷ്യയിലേക്ക് പോകും. മൂന്ന് ദിവസത്തേതാണ് അദ്ദേഹത്തിന്റെ റഷ്യന്‍ സന്ദര്‍ശനം. ഇതിന് മുന്നോടിയായാണ് യോഗം വിളിച്ച് പ്രധാന തീരുമാനങ്ങളെടുത്തത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയിലേക്ക് ചൈന കടന്നുകയറിയാല്‍ തിരിച്ചടി നല്‍കാനും അനുവാദം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലഡാക്കിലെ ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങള്‍ പൊളിച്ചെഴുതണമെന്നും കര-നാവിക-വ്യോമ സേനകള്‍ക്ക് എല്ലാ മേഖലയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

 

Latest