Connect with us

National

ഗാൽവൻ താഴ്‌വരയിലെ ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ല: വ്യോമസേനാ മേധാവി

Published

|

Last Updated

ന്യൂഡൽഹി | ഗാൽവൻ താഴ്‌വരയിലെ ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും അതിർത്തിയിലെ സമാധാനം നിലനിർത്താൻ എല്ലാ സമയത്തും ശ്രമിക്കുമെന്നും വ്യോമസേനാ മേധാവി ആർ കെ എസ് ഭദൗരിയ പറഞ്ഞു. ഹൈദരാബാദിന് സമീപമുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന സംയുക്ത ബിരുദ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും കിഴക്കൻ ലഡാക്കിലുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ധീരമായ പോരാട്ടം രാജ്യത്തിന്റെ പരമാധികാരം എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നുള്ള ദൃഢനിശ്ചയമാണ് തെളിയിക്കുന്നത്. ഇരുപത് സൈനികർ ഇന്ത്യക്കായി ജീവൻ ബലികഴിച്ചു. 40 ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തതായി സമാധാനം ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും നിലവിൽ രാജ്യം ഏത് അപ്രതീക്ഷിത സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധമാണെന്നും ഭദൂരിയ വ്യക്തമാക്കി.