Connect with us

Covid19

പി പി ഇ കിറ്റ് ധരിച്ച് കൊവിഡ് രോഗിയായ തടവുകാരന്‍ രക്ഷപ്പെട്ടു; ഒടുവില്‍ പിടിയില്‍

Published

|

Last Updated

ജിന്ദ് | ഹരിയാനയില്‍ പി പി ഇ കിറ്റ് ധരിച്ച് കൊവിഡ്- 19 സ്ഥിരീകരിച്ച തടവുകാരന്‍ രക്ഷപ്പെട്ടു. ജിന്ദ് ജില്ലയിലെ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടു. എന്നാല്‍, അധികം വൈകാതെ ഇയാളെ പിടികൂടി.

കൊവിഡ് രോഗികളെ പരിചരിക്കുമ്പോള്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ധരിക്കുന്നതാണ് പി പി ഇ കിറ്റ്. പി പി ഇ ധരിച്ചിരുന്നതിനാല്‍ ആശുപത്രി ജീവനക്കാരും പോലീസും തടവുകാരനെ ശ്രദ്ധിച്ചില്ല. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. ആശുപത്രിയിലാക്കിയതിനാല്‍ സുരക്ഷ പിന്‍വലിച്ചിരുന്നു. ജനല്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രി ജീവനക്കാര്‍ക്കിടയിലൂടെ പി പി ഇ ധരിച്ച് തടവുകാരന്‍ നടന്നുപോകുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിയാനയില്‍ ഇതുവരെ 5209 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 45 പേര്‍ മരിച്ചിട്ടുണ്ട്. ഗുഡ്ഗാവ്, ഫരീദാബാദ്, സൊനെപത് എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍.