Connect with us

Bahrain

ബഹ്‌റൈനില്‍ ഒരു വിദേശിയടക്കം രണ്ട് കൊവിഡ് മരണം

Published

|

Last Updated

മനാമ  |  ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു വിദേശിയടക്കം രണ്ട് പേര്‍ മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 കാരനായ വിദേശിയും 63 കാരനായ സ്വദേശിയുമാണ് മരണപെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 അയി.
മരണപ്പെട്ട വിദേശി ഏത് രാജ്യക്കാരനാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല, മരണപ്പെട്ടവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു

ശനിയാഴ്ച 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,890 ആയി. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ് , പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ 47 പേര്‍ വിദേശികളാണ്.

 

Latest