Gulf
പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു ; യു എ ഇ യിൽ നിന്ന് കേരളത്തിലേക്ക് 12 പ്രത്യേക സർവീസ്
അബുദാബി | പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇന്ന് മുതല്‍ മെയ് 23 വരെ കേരളത്തിലെ വിവിധ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് 26 സര്‍വീസ് നടത്തും. യു എ ഇയില്‍ നിന്ന് മാത്രം 12 സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. നേരത്തേ പ്രഖ്യാപിച്ച ആറ് വിമാനങ്ങള്‍ ഉള്‍പ്പെടെയാണിത്.
പുതിയ ഷെഡ്യൂള്‍ പ്രകാരമുള്ള 36 വിമാനങ്ങളില്‍ 34 എണ്ണവും ഗള്‍ഫ് നഗരങ്ങളില്‍നിന്നും, രണ്ടെണ്ണം മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്നുമാണ്. ശനിയാഴ്ച മുതലാണ് രണ്ടാം ഘട്ട സര്‍വീസ് ആരംഭിക്കുക. യു എ ഇയില്‍ നിന്ന് ആറ് അധിക സര്‍വിസുകള്‍ക്ക് പുറമെ ദോഹ, മസ്കത്ത് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പുതിയ വിമാനങ്ങളുമാണ് പുതിയ സര്‍വീസിലുള്ളത്. ശനിയാഴ്ച ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും. അബുദബിയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വിമാനമുണ്ടാകും.
മെയ് 16
ദുബൈ-കൊച്ചി ( ഉച്ചക്ക് 01:00)
അബൂദബി-തിരുവനന്തപുരം ( വൈകു. 05:00)
അബൂദബി- കോഴിക്കോട് ( 06:00)
മെയ് 17
ദുബൈ-കൊച്ചി ( ഉച്ചക്ക് 12:15
മസ്കത്ത്-തിരുവനന്തപുരം (ഉച്ചക്ക് 01:15)
അബൂദബി-കൊച്ചി ( വൈകു. 03:15)
ദുബൈ- കണ്ണൂര്‍ ( വൈകു. 03:30)
മെയ് 18
അബൂദബി-കൊച്ചി ( വൈകു. 03:15)
ദോഹ-കോഴിക്കോട് ( വൈകു. 03:35)
മെയ് 19
കുവൈത്ത്-കണ്ണൂര്‍ ( ഉച്ചക്ക് 02:10)
ദോഹ-കണ്ണൂര്‍ (വൈകു. 06:40)
മെയ് 20
ദുബൈ-കൊച്ചി ( ഉച്ചക്ക് 01:00)
കുവൈത്ത്-തിരുവനന്തപുരം ( ഉച്ചക്ക് 01:45)
സലാല-കോഴിക്കോട് ( വൈകു. 03:25)
മെയ് 21
മസ്കത്ത് – കോഴിക്കോട് ( ഉച്ചക്ക് 11:25)
ദോഹ-കൊച്ചി ( ഉച്ചക്ക് 02:05)
ദുബൈ-തിരുവനന്തപുരം (വൈകു. 03:00)
മെയ് 22
ബഹ്റൈന്‍ – തിരുവനന്തപുരം ( ഉച്ചക്ക് 01:35)
മസ്കത്ത് -കണ്ണൂര്‍ (ഉച്ചക്ക് 02:45)
ദുബൈ-കൊച്ചി ( വൈകു. 03:15)
മെയ് 23
ദുബൈ-തിരുവനന്തപുരം ( വൈകു. 01:45)
മസ്കത്ത് -കൊച്ചി (ഉച്ചക്ക് 01:45)
അബൂദബി-കണ്ണൂര്‍ (ഉച്ചക്ക് 02:30)
ദുബൈ – കോഴിക്കോട് ( ഉച്ചക്ക് 03:10)
മസ്കത്ത് – തിരുവനന്തപുരം (ഉച്ചക്ക് 03:45)