Connect with us

International

കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; കാണാതായ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍നിന്നും വീണ് മരിച്ച നിലയില്‍

Published

|

Last Updated

കുവൈത്ത് സിറ്റി | മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടില്‍ വീട്ടില്‍ സന്തോഷ് ഏബ്രഹാമിന്റേയും ഡോ.സുജയുടേയും മകന്‍ നിഹാല്‍ മാത്യു ഐസക് (13) ആണ് മരിച്ചത്. റിഗ്ഗയില്‍ കുടുംബം താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് കുട്ടി വീണ് മരിച്ചത്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ നേരം കമ്പ്യൂട്ടര്‍ ഗെയിം കളിച്ചിരുന്ന കുട്ടിയെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങി പോയ കുട്ടിയെ കുറെസമയമായിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ പിന്നില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Latest