Connect with us

Sports

സൈക്ലിംഗ് പ്രദര്‍ശനത്തിലൂടെ 300,000 ഡോളര്‍ സംഭാവന സമാഹരിച്ച് ജെറന്റ് തോമസ്

Published

|

Last Updated

ലണ്ടന്‍ | മുന്‍ ടൂര്‍ ഡി ഫ്രാന്‍സ് ചാമ്പ്യന്‍ ജെറന്റ് തോമസ് ബ്രിട്ടന്റെ ദേശീയ ആരോഗ്യ സേവനത്തിനായി 36 മണിക്കൂര്‍ കൊണ്ട് നടത്തിയ ഇന്‍ഡോര്‍ സൈക്ലിംഗ് പ്രദര്‍ശനത്തിലൂടെ 300,000 ഡോളര്‍ സമാഹരിച്ചു. 12 മണിക്കൂര്‍ വീതം മൂന്ന് ദിവസം കൊണ്ടാണ് ജെറന്റ് തോമസ് തന്റെ ടര്‍ബോ ബൈക്കില്‍ സവാരി നടത്തി ഇത്രയും പണം സമാഹരിച്ചത്. ഒരു സാധരണ എന്‍ എച്ച് എസ് തൊഴിലാളിയുടെ ഷിഫ്റ്റിനെ അനുകരിക്കാനായിരുന്നു 12 മണിക്കൂര്‍ വീതമുള്ള സവാരി.

ലോകമെമ്പാടുമുള്ള എല്ലാ പ്രധാന കായിക ഇനങ്ങളും മാറ്റിവെച്ചതു പോലെ പ്രൊഫഷനല്‍ സൈക്ലിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ടൂര്‍ ഡി ഫ്രാന്‍സ് ജൂണില്‍ നിന്ന് ഓഗസ്റ്റിലേക്ക് നീട്ടിയിരുന്നു.

താന്‍ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സവാരിയാണ് ഇതെന്നും ഇതിനു മുമ്പ് ഞാന്‍ റോഡില്‍ നടത്തിയ ഏറ്റവും വലിയ സവാരി അത് ഒരു കോഫി സ്റ്റോപ്പിനൊപ്പം എട്ട് മണിക്കൂറും 29 മിനിട്ടും നീണ്ടു നിന്നതായിരുന്നുവെന്നും താരം പറഞ്ഞു. 33 കാരനായ ജെറന്റ് തോമസ് രണ്ടുതവണ ഒളിമ്പിക് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ജെറന്റ് തോമസിന് പിന്നാലെ 99 കാരനായ മുന്‍ സൈനികന്‍ ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ തോട്ടത്തിന്റെ 100 ലാപ്‌സ് നടന്ന് 20 ദശലക്ഷം പൗണ്ട് സ്വരൂപിച്ച് ലോക ശ്രദ്ധ നേടിയിരുന്നു.

Latest