National
നയരൂപവത്കരണത്തിന് കോണ്‍ഗ്രസ് ഉപദേശക സമിതി രൂപീകരിച്ചു; മന്മോഹന് ചെയര്മാന്
ന്യൂഡല്‍ഹി | സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ രൂപവത്കരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും കോണ്‍ഗ്രസ് ഉപദേശക സമിതി രൂപീകരിച്ചു. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗാണ് സമിതിയുടെ അധ്യക്ഷന്‍. പാര്‍ട്ടിയുടെ മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് കണ്‍വീനര്‍. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയാണ് ഉപദേശക സമിതി രൂപീകരിച്ചത്.
എല്ലാ ദിവസവും ഉപദേശക സമിതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗം ചേരും. വിവിധ കാലിക വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് സമിതി ചര്‍ച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി, മുന്‍ ധനമന്ത്രി പി ചിദംബരം, കെ സി വേണുഗോപാല്‍, മനീഷ് തിവാരി, ജയറാം രമേശ്, പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനെയ്ത് ഉള്‍പ്പെടെ നേതാക്കള്‍ സമിതിയിലുണ്ട്.
---- facebook comment plugin here -----