Ongoing News
സച്ചിന്റെ ആദ്യ ഐ പി എല്‍ സെഞ്ച്വറിക്ക് ഇന്ന് ഒമ്പത് വര്‍ഷം
ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുണ്ടുല്‍ക്കറുടെ ഏക ഐ പി എല്‍ സെഞ്ച്വറിക്ക് ഇന്ന് കൃത്യം ഒമ്പത് വര്‍ഷം. സെഞ്ച്വറികളുടെ തമ്പുരനായ സച്ചിന്‍ 2011 ല്‍ ഇതേ ദിവസമായിരുന്നു തന്റെ ഏക ഐ പി എല്‍ സെഞ്ച്വറി കുറിച്ചത്.
കൊച്ചി ടസ്‌കേസിനെതിരായ മത്സരത്തില്‍ സച്ചിന്റെ സെഞ്ച്വറി കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് 182/2 റണ്‍സ് നേടി. 66 പന്തില്‍ 12 ഫോറും 3 സിക്‌സും ഉള്‍പ്പെട്ടതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്.
സെഞ്ച്വറി നേടിയെങ്കിലും മുംബൈക്ക് ജയം കണ്ടെത്താനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചി ടസ്‌ക്കേഴ്‌സ് ഒരു ഓവര്‍ ബാക്കി നില്‍ക്കേ എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ടസ്‌ക്കേഴ്‌സിനു വേണ്ടി ബ്രണ്ടന്‍ മക്കല്ലം 81ഉം മഹേല ജയവര്‍ധന 56ഉം റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും ബ്രാഡ് ഹോഡ്ജും യഥാക്രമം 26, 11 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഐ പി എല്‍ കരിയറില്‍ 13 അര്‍ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 34.83 ശരാശരിയില്‍ സച്ചിന്‍ 2,334 റണ്‍സ് നേടിയിട്ടുണ്ട്. 2010 ഐ പി എല്‍ പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും സച്ചിനായിരുന്നു.