Connect with us

Covid19

കൊവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

Published

|

Last Updated

ബീജിംഗ് | കൊവിഡ് 19 പ്രതിരോധ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന. രണ്ട് വാക്സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വ്യക്തമാക്കി. ബീജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാസ്ഡാക്ക് സിനോവാക് ബയോടെക് യൂനിറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ് എന്നിവ സംയുക്തമായാണ് പുതിയ വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സും ഹോങ്കോങ്ങിലെബയോടെക് കമ്പനിയായ കാന്‍സിനോ ബയോയുംചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ പരീക്ഷണത്തിന് ചൈന നേരത്തെ അനുമതി നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest