Connect with us

Covid19

24 മണിക്കൂറിനിടെ 40 മരണം; ഇന്ത്യയില്‍ ആദ്യമായി ഒരു ദിവസം ആയിരത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരണം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് ബാധിരുടെ എണ്ണവും മരണവും വലിയ തോതില്‍ ഉയരുന്നു. 7447 പേര്‍ക്ക് ഇതിനകം രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ മാത്രം 1036 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആദ്യമായാണ് ആയിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വൈറസ് മൂലം നിരവധി ജീവനും പൊലിയുകയാണ്. 24 മണിക്കൂറിനിടെ മാത്രം 40 പേരാണ് മരിച്ചത്.ഇതിനകം 236 പേര്‍ രോഗം മൂലം മരണപ്പെട്ടു. 643 പേര്‍രോഗമുക്തി തേടി.

നിലവിലെ സങ്കീര്‍ണ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഒരു തീരുമാനം അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നീട്ടാന്‍ ഈ മാസം 30വരെ നീട്ടാന്‍ ഒഡീഷ, പഞ്ചാബ് സര്‍ക്കാറുകള്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ രാജസ്ഥാന്‍ സര്‍ക്കാറും നല്‍കി ക്കഴിഞ്ഞു.

നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാമെന്നും കാര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു അപകടത്തിലേക്കായിരിക്കും ചെന്നെത്തുകയെന്നും ഡബ്ല്യൂ എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘെബ്രീസ്യസ് പറഞ്ഞിരുന്നു. ഇതും കേന്ദ്രം മുഖവിലക്കെടുത്തേക്കും.