Gulf
കൂത്തുപറമ്പ് സ്വദേശി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍
അബൂദബി | അബൂദബി ഏവിയേഷന്‍ വിഭാഗത്തില്‍ സി സി ടി വി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന കണ്ണൂര്‍ കുത്തുപറമ്പ് ആമ്പിലാട് സ്വദേശി ഷാജു കൊമ്പന് തറമ്മലിനെ (43) താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ഗംഗാധരന് കൊമ്പന് തറമ്മല്‍-വലിയ വീട്ടില്‍ പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: രജനി ഷാജു. സഹോദരങ്ങള്‍: ശ്രീജന്, ഷൈജു, ബൈജു. രണ്ട് മക്കളുണ്ട്.
അഞ്ചു വര്‍ഷമായി ഏവിയേഷനില്‍ ജോലി ചെയ്തു വരുന്ന ഷാജു അബൂദബി എയര്‍പ്പോര്‍ട്ട് റോഡിലായിരുന്നു താമസം. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. അബൂദബി അല്‍ വഹ്ദ സെക്ടര്‍ ഐ സി എഫ് ഭാരവാഹികളുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്.
---- facebook comment plugin here -----