Connect with us

National

കൊവിഡ് സംശയിക്കുന്ന 167 വിദേശികളെ പഞ്ചാബില്‍ നിന്ന് കാണാതായി

Published

|

Last Updated

ലുധിയാന |  വിദേശത്ത് നിന്ന് എത്തി കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ 167 പേര്‍ പഞ്ചാബിലെ ലുധിയാനയില്‍കാണാതായി. ആരോഗ്യ രംഗത്ത് വലിയ പരത്തുന്നതാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കടന്നുകളയുന്നതെന്നും ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇതിനകം ആരോഗ്യ വിഭാഗം 17 പേരെ കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

പാസ്‌പോര്‍ട്ട്, ഫോണ്‍ നമ്പര്‍ വിവരങ്ങള്‍ വെച്ച് ഇവരെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും പലരും തെറ്റായ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. പലരും പാസ്‌പോര്‍ട്ടില്‍ നല്‍കിയ വിലാസത്തിലല്ല ജീവിക്കുന്നത്. പ്രതിസന്ധികളുണ്ടെങ്കിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

ലുധിയാന റെയില്‍വേ സ്‌റ്റേഷനില്‍ രോഗ വ്യാപനം തടയുന്നതിനായി സാനിറ്റേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്ത് നിന്ന് എത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് സഹകരിക്കാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പലരും ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാകാതെ രക്ഷപ്പെടുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വിദേശത്ത് നിന്ന് എത്തിയവര്‍ പരമാവധി സ്വയം ഐസൊലേഷനില്‍ കുറഞ്ഞത് 14 ദിവസമെങ്കിലും കഴിയണമെന്നാണ് സര്‍ക്കാറുകള്‍ നല്‍കുന്ന നിര്‍ദേശം.

 

Latest