Connect with us

Kerala

അഴിമതികള്‍ പുറത്താകുമെന്ന് ഭയം;കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ഒളിച്ചോടുന്നു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിനെതിരെ ഉയരുന്ന ആരോപണങ്ങളെ നേരിടാന്‍ കൊവിഡ് 19നെ മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് 19ന്റെ മറവില്‍ സഭാനടപടികള്‍ നിര്‍ത്തി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് തള്ളിയായിരുന്നു തീരുമാനം. ഇതിന് പിറകെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സര്‍ക്കാറിന്റെ അഴിമതികളും സ്വജനപക്ഷപാതവും ഇനിയും പുറത്തുവരാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നിയമസഭ നിര്‍ത്തിവെക്കുന്നത്.
പ്രളയഫണ്ട് തട്ടിപ്പ്, ഹോര്‍ട്ടികോര്‍പ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി തുടങ്ങിയവ ഉയരുമെന്ന ഭയത്താലാണിതെന്നും ചെന്നിത്തല ആരോപിച്ചു. സഭ നിര്‍ത്തിവെച്ച് കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ചര്‍ച്ചയേ വേണ്ട എന്ന നിലപാട് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു

Latest