Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 കേസുകള്‍ ഇല്ല; ഇനിയുള്ള ഓരോ ദിനവും നിര്‍ണായകമെന്ന് മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 പോസിറ്റീവായ കേസുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിശോധനക്കയച്ച 1179 സാമ്പിളുകളില്‍ 889 എണ്ണം നെഗറ്റീവ് ആണ്. 273 സാമ്പിളുകളുടെ ഫലം കൂടി കിട്ടാനുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇനിയുള്ള ഓരോ ദിനവും നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു പുറമെ തിരുവനന്തപുരത്തും വൈറസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ലാബ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, രാജീവ്ഗാന്ധി ബയോ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പരിശോധന്ക്കായി അനുമതി തേടിയിട്ടുണ്ട്. ഇതിനും കൂടി അനുമതി കിട്ടിയാല്‍ വേഗത്തില്‍ ഫലം ലഭിക്കും.

ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ 17 പേര്‍ക്ക് രോഗലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കോട്ടയത്ത് നിരീക്ഷണത്തിലുള്ള 34 പേര്‍ക്ക് വൈറസ് ബാധയില്ല. 60 പേര്‍ കോണ്ടാക്ട് ലിസ്റ്റിലുണ്ട്. എറണാകുളത്ത് 131 പര്‍ നിരീക്ഷണത്തിലാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പരിശോധനക്കയച്ച 18 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. ഇറ്റലിയില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതില്‍ 129 പേരെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 13 ശതമാനം പേര്‍ 60 വയസില്‍ കൂടുതലുള്ളവരാണ്.

എറണാകുളത്ത് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്ന് വയസുകാരനുമായും മാതാപിതാക്കളുമായും സമ്പര്‍ക്കം പുലര്‍ത്തിയ 33 ഹൈ റിസ്‌കുള്ളവര്‍ ഉള്‍പ്പെടെ 131 പേരെയും കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ല പ്രത്യേക നിരീക്ഷണത്തിലാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് 70 പേര്‍ വിളിച്ചതായും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest