Connect with us

Kerala

കൊവിഡ് വ്യാജ പ്രചാരണം; ചെര്‍പ്പുളശ്ശേരിയില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

Published

|

Last Updated

പാലക്കാട് |  കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയതിന് ഒരാള്‍ക്കെതിരെ ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു. ചെര്‍പ്പുളശ്ശേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി വാട്‌സാപ്പിലൂടെ പ്രചാരണം നടത്തിയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച ഒരാളുണ്ടെന്നും ഇതിനാല്‍ ആ പ്രദേശത്തേക്ക് പോകരുതെന്നുമായിരുന്നു വാട്‌സാപ്പ് സന്ദേശം. നേരത്തെ വെറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ ഹരിപ്പാട് പിലാപ്പുഴ സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന വിധം സന്ദേശം പ്രചരിപ്പിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

 

 

Latest